എന്തുകൊണ്ട് അടുക്കും തോറും സൂര്യന്റെ ചൂട് കുറയുന്നു? ഉത്തരം കിട്ടാതെ ഗവേഷകര്‍

Webdunia
ബുധന്‍, 18 മാര്‍ച്ച് 2015 (14:11 IST)
സൂര്യന്റെ അടുത്ത് ചെല്ലുന്തോറും ചൂട് കുറഞ്ഞ് വരുന്ന നിഗൂഢപ്രതിഭാസത്തിന്റെ ചുരുളഴിക്കാന്‍ ബഹിരാകാശ ഗവേഷകരും ഭൌതിക ശാസ്ത്രജ്ഞരും രംഗത്ത്. നിലവിലുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ക്കൊ, നിയമങ്ങള്‍ക്കോ വിശദീകരിക്കാനാകാത്ത തരത്തിലുള്ള പ്രതിഭാസമാ‍ണ് സൂര്യനില്‍ സംഭവിക്കുന്നത്. സാധാരണ ഗതിയില്‍ ചൂടുള്ള ഒരു വസ്തുവിന്റെ സമീപത്തേക്ക് പോകും തോറും അതില്‍നിന്ന് അനുഭവപ്പെടുന്ന താപത്തിന്റെ അളവും വര്‍ധിക്കേണ്ടതാണ്. എന്നാല്‍ സൂര്യനില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്.
 
ഒരു പരിധിയില്‍ കൂടുതല്‍ അടുത്തേക്ക് വരും തോറും സൂര്യന്റെ താപം കുറയുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാഎരണം കണ്ടെത്താനാണ് ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച യൂറോപ്യന്‍ രാജ്യങ്ങളെ ഏതാണ്ട് പൂര്‍ണമായും ഇരുട്ടിലാക്കുന്ന തരത്തിലുള്ള സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്ന വേളയില്‍ നിരീക്ഷനങ്ങള്‍ നടത്താനാണ് ഗവേഷകരുടെ പദ്ധതി. സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ സമയത്ത് സൂര്യനിലെ പ്ലാസ്മ മാത്രമെ ദൃശ്യമാകുകയുള്ളൂ. ഈ അസുലാഭവസരം ഉപയോഗിച്ച് ഇതുവരെ പിടികിട്ടാത്ത മേല്‍പ്പറഞ്ഞ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താനാണ് ശാസ്ത്രജ്ഞന്മാര്‍ ശ്രമിക്കുന്നത്. സൂര്യന്റെ പ്ലാസമയാണ് മേല്‍പ്പറഞ്ഞ താപ വ്യതിയാനത്തിന് കാരനമാകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ നിലവില്‍ കരുതുന്നത്.
 
ഇതു സംബന്ധിച്ച നിരീക്ഷണത്തിനായി സ്വാല്‍ബാര്‍ഡിലെ ഒരു പഴയ വാനനിരീക്ഷണശാലയില്‍ ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തന്നുണ്ട്. കോണ്ടിനന്റല്‍ നോര്‍വേയ്ക്കും ഉത്തരധ്രുവത്തിനുമിടിയിലാണീ സ്ഥലം സ്ഥിതി ചെയ്യുന്നത്. സൂര്യഗ്രഹണം സമ്പൂര്‍ണമായി കാണുന്നതിനാലാണ് ഇവര്‍ ഈ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രഹണസമയത്ത് ഇവിടെ ചന്ദ്രന്‍ സൂര്യനെ 100 ശതമാനവും മറയ്ക്കും. ഹവായ് യൂണിവേഴ്‌സിറ്റിയിലെ സോളാര്‍ ഫിസിക്‌സ് പ്രഫസറായ ഷാദിയ ഹബാലിന്റഇ െനേതൃത്ത്വത്തിലുള്ള ഗവേഷകരാണ് സ്വാല്‍ബാര്‍ഡില്‍ ഇതിനായി തമ്പടിച്ചിരിക്കുന്നത്. 
 
വെയില്‍സിലെ അബെറിസ്‌റ്റൈത്ത് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരും ഈ സംഘത്തിലുണ്ട്. യുഎസ്, ചെക്ക് റിപ്പബ്ലിക്ക്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ശാസത്രജ്ഞന്മാരും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ഗ്രഹണത്തിനിടെ സൂര്യന്റെ വ്യത്യസ്തമായ ഫ്രീക്വന്‍സികളിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനായി 14 പ്രത്യേക ക്യാമറകള്‍ വിവിധ ആംഗിളുകളില്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സൂര്യന്റെ നിഗൂഡത പുറത്ത് വരുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.