ഉല്‍ക്കകളെയും മാരക രോഗങ്ങളെയുമല്ല, പേടിക്കേണ്ടത് മനുഷ്യന്റെ സ്വഭാവത്തെയാണ്: സ്റ്റീഫന്‍ ഹൌക്കിംഗ്സ്

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (15:24 IST)
ഉല്‍ക്കകളെയും മാരക രോഗങ്ങളെയും അഗ്നിപര്‍വതങ്ങളെയുമല്ല നമ്മള്‍ ഭയക്കേണ്ടത്, സ്വന്തം സ്വഭാവത്തെയാണെന്ന് പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹൌക്കിംഗ്സ് അഭിപ്രായപ്പെട്ടു. ഈ സ്വഭാവവും അതുമൂലമുണ്ടാകുന്ന ആണവ യുദ്ധവും മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കും. പ്രകോപന സ്വഭാവം മാറ്റി മറ്റൊരാളുടെ സ്വഭാവത്തോട് താതാദ്മ്യം പ്രാപിക്കാന്‍ നമുക്ക് കഴിയണമെന്നും ഹൌക്കിംഗ് ഓര്‍മിപ്പിച്ചു. 
 
ഇത്തരം സ്വഭാവം ഗുഹാമനുഷ്യര്‍ക്ക് അതിജീവനത്തിന് അത്യാവശ്യമായിരുന്നു. കൂടുതല്‍ ഭക്ഷണം കണ്ടെത്താന്‍, പുതിയ പ്രദേശം കണ്ടെത്താന്‍, പുതിയ പങ്കാളിയെ കണ്ടെത്താന്‍... എന്നാല്‍ ഇന്ന് അതു ഭീഷണിയാണ്. നമ്മെയെല്ലാം അതു നശിപ്പിക്കും- ഹൌക്കിംഗ്സ് പറഞ്ഞു. വിസിറ്റ് ലണ്ടന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് നടത്തിയ ഗസ്റ്റ് ഓഫ് ഓണര്‍ എന്ന മല്‍സര വിജയിയായ അഡെസെ ഉയാന്‍വയോട് സംസാരിക്കവെയാണ് ഹൌക്കിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 
വിജയിക്ക് സമ്മാനത്തോടൊപ്പം ഹൌക്കിംഗ്സുമായി ലണ്ടനിലെ സയന്‍സ് മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടായിരുന്നു. സന്ദര്‍ശനസമയത്ത് ഉയാന്‍വ ചോദിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ദി തിയറി ഓഫ് എവരിതിങ് എന്ന പുസ്തകത്തില്‍ ഭൂമിക്കപ്പുറം മനുഷ്യന്റെ ഭാവിയെക്കുറിച്ചു പറയുന്നുണ്ട്. മനുഷ്യരാശിയുടെ ഭാവി ബഹിരാകാശത്താണ്. മറ്റ് ഗ്രഹങ്ങളില്‍ വാസമുറപ്പിക്കുന്നതിലൂടെ മനുഷ്യ വംശത്തെ രക്ഷിക്കാനാകുമെന്നും ഹൌക്കിംഗ്സ് പറയുന്നു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article