ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കും തിരക്കും, മരണസംഖ്യ 149 ആയി

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (08:41 IST)
ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 149 പേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശികസമയം 10:30ഓടെയാണ് സംഭവം. പ്രധാന ആഘോഷവേദിയായ ഇത്തായോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകൾ തള്ളികയറിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്.
 
സമീപത്തുള്ള ബാറിൽ പ്രശസ്തനായ ആരോ ഉണ്ടെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ തിക്കും തിരക്കും കൂട്ടിയത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഒരു ലക്ഷത്തോളം പേർ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇടറോഡിലും മറ്റുമായാണ് പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയത്.ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയുമാണ് മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article