പാന്റിനുള്ളില്‍ മൂന്ന് പെരുമ്പാമ്പുകളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:42 IST)
പാന്റിനുള്ളില്‍ മൂന്ന് പെരുമ്പാമ്പുകളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. യുഎസ്- കാനഡ അതിര്‍ത്തി വഴിയാണ് പാമ്പുകളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ പൗരന്‍ പിടിയിലായത്. വസ്ത്രത്തിനു പുറത്തേക്ക് അസാധാരണമായി തള്ളി നിന്ന ഭാഗം പരിശോധിക്കുകയായിരുന്നു. 
 
പെരുമ്പാമ്പുകളെ തുണിസഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ഏഷ്യന്‍ മേഖലയില്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗമാണ് ബെര്‍മീസ് പെരുമ്പാമ്പുകള്‍. 20 വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article