എല്ലാം മനസാണ്: ഇന്ന് ലോക മാനസികാരോഗ്യ ദിനം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:50 IST)
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 മാനസിക ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ശക്തിപ്പെടുത്തുന്നതിലേക്കായി നിഷ്‌കര്‍ഷിക്കപ്പെട്ട ദിനമാണ്. മാനസിക രോഗങ്ങള്‍ സര്‍വസാധാരണമാണ്. നാലു പേരില്‍ ഒരാള്‍ ജീവിതത്തില്‍ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു. അവരോടു പങ്കുചേര്‍ന്ന്, അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്
 
മനസ്സാണ് ഏറ്റവും വലിയ ശക്തി. മനസ്സുവെച്ചാല്‍ ഏതു പ്രതിസന്ധിയെയും കീഴടക്കാന്‍ കഴിവുള്ളവരാണ് നമ്മളോരോരുത്തരും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് കാലമായതിനാല്‍ പലരും പല കാരണങ്ങളാല്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്നാണ് കണക്കുകള്‍. കൊറോണ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഡബ്ലിയു എച്ച് ഒ യുടെ റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍