തൃശൂരില്‍ മകളുടെ ചെരുപ്പെടുക്കാന്‍ കുളത്തിലിറങ്ങിയ മാതാവ് മുങ്ങി, പിന്നാലെ മകളും

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഒക്‌ടോബര്‍ 2022 (20:02 IST)
തൃശൂരില്‍ കുളത്തില്‍ വീണ് അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം സ്വദേശിനിയായ 37കാരി മേരി അനു, മകള്‍ 11കാരി ആഗ്ന എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ മകളുടെ ചെരുപ്പ് എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അനു കുളത്തില്‍ വീണത്. ഇത് കണ്ട് മകളും കുളത്തില്‍ ഇറങ്ങുകയായിരുന്നു.
 
താണിശേരി സ്‌കൂളിലെ ആയ ആണ് അനു. മകള്‍ ഇതേ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍