പത്തനംതിട്ടയില്‍ പേവിഷബാധയെ തുടര്‍ന്ന് പശു ചത്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (08:12 IST)
പത്തനംതിട്ടയില്‍ പേവിഷബാധയെ തുടര്‍ന്ന് പശു ചത്തു. പത്തനംതിട്ട പന്തളത്താണ് പേവിഷബാധയെ തുടര്‍ന്ന് പശു ചത്തത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. കൈപ്പുഴ തെക്കേമണ്ണില്‍ സന്തോഷ് കുമാറിന്റെ പശുവാണ് ചത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി പശു തീറ്റ കഴിച്ചിരുന്നില്ല. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ മൃഗാശുപത്രിയില്‍ വിവരം അറിയിച്ചിരുന്നു. രണ്ടര വയസ്സുള്ള പശു ആറുമാസം ഗര്‍ഭിണിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍