ലോകാരോഗ്യസംഘടനയടക്കമുള്ളവര്‍ പരിസ്ഥിതിയുടെ നിലനില്‍പ്പിന് വേണ്ടി ശക്തമായ വാദവുമായി രംഗത്തുള്ളപ്പോഴും തെക്കു കിഴക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ വീണ്ടും പുകച്ചുരുള്‍ പടരുകയാണ്.
മഞ്ഞും പുകയും നിറഞ്ഞ ‘സ്മോഗ്’ പടര്‍ന്നിരിക്കുന്നതിനാല്‍ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിൽ ജനങ്ങള്‍ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഇതുമൂലം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് കുട്ടികളടക്കമുള്ളവര്‍ക്കുണ്ടാകുന്നത്.
പേപ്പര്‍, പാം ഓയില്‍ കമ്പനികള്‍ മാലിന്യം ഒഴിവാക്കാന്‍ തീയിടുന്നതു മൂലമാണ് കനത്ത പുകച്ചുരുളിന് കാരണമാകുന്നത്. വര്‍ഷം തോറും ഇത്തരത്തില്‍ പുകനിറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.