ഹോങ്കോങ്ങിലും ചൈനയിലും കൊവിഡ് വ്യാപിക്കുന്നു, തെക്ക് കിഴക്കൻ രാജ്യങ്ങളിൽ പുതിയ കൊവിഡ് തരംഗം? ഇന്ത്യ കരുതണം

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (14:53 IST)
ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. ഹോങ്കോങ്, സിംഗപൂര്‍, ചൈന, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
സിംഗപൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളില്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയില്‍ ഉടനീളം പടരുന്ന പുതിയ വൈറസിന്റെ പുതിയ തരംഗമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ JN.1' വേരിയന്റിന്റെ പിന്‍ഗാമികളായ 'LF.7' ഉം 'NB.1.8' ഉം ആണ് സിംഗപ്പൂരില്‍ പടരുന്ന പ്രധാന കോവിഡ് വൈറസിന്റെ വകഭേദങ്ങള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍