വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്: അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു; രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരുക്ക്

Webdunia
ഞായര്‍, 3 ജൂലൈ 2016 (10:01 IST)
ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെടിവയ്പ്പ് ഭീകരാക്രമണമല്ലെന്നാണ് ഓസ്ട്രിയയില്‍ നിന്നും പുറത്തു വരുന്ന വിവരം.
 
പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്ക് ശേഷം ഓസ്ട്രിയയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബില്ല സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. വെടിവയ്പ്പ് നടത്തിയ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയത്.
 
ബോസ്‌നിയന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാള്‍ മുമ്പ് നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണെന്ന് വിയന്ന പൊലീസ് വാക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ പല ഭാഗങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article