ഐഡിയ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു; ഉപഭോക്താക്കളെ അനുനയിപ്പിക്കാന്‍ രണ്ടു ദിവസത്തേക്ക് വമ്പന്‍ ആനുകൂല്യവുമായി ഐഡിയ

Webdunia
ശനി, 2 ജൂലൈ 2016 (19:45 IST)
മാസ്റ്റര്‍ സ്വിച്ചിംഗിലെ തകരാര്‍ മൂലം പ്രവര്‍ത്തനരഹിതമായ ഐഡിയ നെറ്റ്‌വര്‍ക്ക് പുനസ്ഥാപിച്ചു. ഇന്നു രാവിലെ മുതല്‍ നിശ്ചലമായ നെറ്റ്‌വര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പൂര്‍വ്വ സ്ഥിതിയിലാക്കാനായത്. 
 
ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിയ ഐഡിയ 100 മിനിറ്റ് സൌജന്യ കോള്‍ ആനുകൂല്യം ലഭ്യമാകും. അടുത്ത രണ്ടുദിവസത്തേക്കാണ് ആനുകൂല്യം.
 
കൊച്ചിയില്‍ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.  നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഐഡിയ ഉപഭോക്താക്കള്‍ കൊച്ചി കാക്കനാട്ടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 
 
കേരളത്തിലെ പ്രധാന ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാലാണ് ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറിലായതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ നിരവധി പേര്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചെങ്കിലും കോള്‍ കിട്ടിരുന്നില്ല. ഒമ്പതുമണിയോടു കൂടി കൊച്ചിയിലായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത്.
Next Article