ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (09:24 IST)
ഇസ്രായേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു. 93 വയസ്സ് ആയിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു. ​ഷിമോൺ പെരസി​ന്റെ മരണം ഇസ്രയേൽ മാധ്യമങ്ങൾ സ്​ഥിരീകരിച്ചു​.
 
ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു മരണമെന്ന് ഇദ്ദേഹത്തിന്റെ മരുമകന്‍ റഫി വാള്‍ഡന്‍ അറിയിച്ചു. തെല്‍അവീവിലെ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് സെപ്തംബര്‍ 13 നായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
 
1994ൽ പെരസിന്​ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. 
Next Article