ഷാർജയിൽ ആഴ്‌ചയിൽ 3 ദിവസം അവധി, വെള്ളിയാഴ്‌ച പൂർണ്ണ അവധി

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (18:23 IST)
ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് 3 ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാകും പ്രവർത്തി സമയം.
 
ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ് തീരുമാനം. നേരത്തെ യുഎഇ ജനുവരി 1 മുതൽ ആഴ്‌ചയിലെ പ്രവർത്തിസമയം നാലരദിവസമാക്കി ചുരുക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്‌ച്ച പൂർണ അവധി നൽകികൊണ്ടാണ് ഷാർജയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article