സെല്‍ഫിക്കെതിരെ ഫത്വ, ഒറ്റമുസ്ലീമും തിരിഞ്ഞു നോക്കിയില്ല!

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (13:57 IST)
സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടെ സെല്‍ഫിയില്ലാതെ വയ്യെന്നായി. കൂട്ടത്തില്‍ എടുത്ത സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മത്സരിച്ച് ആപ്ലിക്കേഷനുകള്‍ രംഗത്തിറങ്ങുന്നതു കാരണം സെല്‍ഫികള്‍, സെല്‍ഫികള്‍ സര്‍വ്വത്ര എന്ന സ്ഥിതിയുമായി.  എന്തിന് ഇന്നേവരെ സ്വന്തം മൊബൈലില്‍ ഉള്ള ക്യാമറ അധികപ്പറ്റായി കൊണ്ടു നടന്നവര്‍ പോലും സെല്‍ഫിയില്‍ മതിമയങ്ങി നില്‍ക്കുകയാണ്. ഇങ്ങനെ ലോകമെങ്ങും സെല്‍ഫിയെടുത്തവരേക്കൊണ്ട് നിറയുമ്പോള്‍ സെല്‍ഫിയെടുക്കരുതെന്നാരെങ്കിലും പറഞ്ഞാല്‍?
 
ആരും ഗൌനിക്കില്ല എന്ന് നിങ്ങള്‍ പറയും. സത്യത്തില്‍ അതാണ് സംഭവിക്കേണ്ടത്. എന്നാല്‍ ഇന്തോനേഷ്യയില്‍ ചിലര്‍ സെല്‍ഫിക്കെതിരായ വിലക്ക് ഗൌരവമായി തന്നെ അങ്ങ് ഗൌനിച്ചു. അതുകാരണം സെല്‍ഫി വിലക്കിയ ആള്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ കയാറാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. സ്ത്രീകള്‍ സെല്‍ഫിയെടുക്കുന്നത് പാപമാണെന്ന കണ്ടെത്തലുമായി രംഗത്തെത്തിയ മുസ്ലീം പുരോഹിതനാണ് അതിനെതിരെ വിലക്ക് പ്രഖ്യാപിച്ചത്. ഇന്തോനേഷ്യക്കാരനായ ഫെലിക്‌സ് സ്യു എന്ന പുരോഹിതനാണ് മുസ്ലീം സ്ത്രീകള്‍ക്കെതിരെ സദാചാരത്തിന്റെ വാളോങ്ങിയത്. 
 
മുസ്ലീം സ്ത്രീകള്‍ നാണമില്ലാതെ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഇത് മതത്തിന് നിരക്കാത്തതും പാപവുമാണ്. സ്ത്രീകളും സംശുദ്ധി ഒക്കെ സോഷ്യല്‍ മീഡിയ വന്നതോടെ ഇല്ലാതായിരിക്കുകയാണെന്ന്. അവര്‍ക്ക് എങ്ങിനെയെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്ന ആഗ്രഹമാണെന്ന് പുരോഹിതന്‍ പറഞ്ഞു. പുരോഹിതന്റെ മതവിലക്ക് ഏതൊ സെല്‍ഫി ഭ്രമക്കാരി എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. ഇതോടെ പുരോഹിതന് കിടുക്കന്‍ പണിയാണ് ഇന്ത്ജോനേഷ്യക്കാര്‍ കൊടുത്തത്. എങ്ങനെ ജീവിക്കണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞ് പലരും ഇയാള്‍ക്കെതിരെ പ്രതികരിച്ചു. കൂടാതെ, പ്രതിഷേധമായി സെല്‍ഫി പോസ്റ്റുകയും ചെയ്തു. 'സെല്‍ഫി ഫോര്‍ സ്യൂ' എന്ന ഹാഷ് ടാഗലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
 
സംഭവം വാര്‍ത്തയായതോടെ ആഗോള സെല്‍ഫിസ്റ്റുകളും പ്രശ്നം ഏറ്റുപിടിച്ചു. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് സെല്‍ഫിയുമായി രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ വരെ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇപ്പോള്‍ സെല്‍ഫി എന്ന് പറയുന്നതുതന്നെ ഫെലിക്‌സ് സ്യുവിന് വെറുപ്പായി എന്നാണ് വാര്‍ത്തകള്‍. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.