മക്കയിലും മദീനയിലും തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ വനിത ഉദ്യോഗസ്ഥര്‍; സൗദിയുടെ ചരിത്രത്തില്‍ ആദ്യം

Webdunia
വ്യാഴം, 22 ജൂലൈ 2021 (07:32 IST)
മക്കയിലും മദീനയിലുമെത്തുന്ന തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ വനിത സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ച് സൗദി ഭരണകൂടം. സൗദി ചരിത്രത്തില്‍ ആദ്യമായാണ് വനിത ഉദ്യോഗസ്ഥരെ മക്കയിലും മദീനയിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കാക്കി യൂണിഫോമിലുള്ള സൈനിക വേഷത്തില്‍ തന്നെയാണ് വനിത ഉദ്യോഗസ്ഥരും നിരീക്ഷണത്തിനു നില്‍ക്കുക. 25 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തിനു സാധാരണ രീതിയില്‍ എത്താറുള്ളത്. എന്നാല്‍, ഇത്തവണ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 60,000 തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article