ഹജ്ജ് തീർത്ഥാടനം: വിദേശികളുൾപ്പടെ 60,000 പേർക്ക് അനുമതി

ബുധന്‍, 26 മെയ് 2021 (12:59 IST)
കൊവിഡ് ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് ഹജ്ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് മാത്രം അനുമതി നൽകി സൗദി. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അനുമതി.
 
ഇന്ത്യയിൽ നിന്നും 5000 പേർക്കാണ് ഇത്തവണ അവസരം. കേരളത്തിൽ നിന്നും എത്ര പേർക്കെന്നത് വ്യക്തമല്ല. ഹജ്ജ് ചെയ്യുന്നവര്‍ 18 നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യ ശേഷി ഉള്ളവരുമാകണമെന്നും ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സയ്‌ക്ക് വിധേയരായവർ ആകരുതെന്നും കർശന നിർദേശവും സൗദി ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍