ലോക്ക്ഡൗൺ കഴിഞ്ഞയുടൻ തന്നെ ഔട്ട്ലറ്റുകൾ തുറക്കാൻ സമ്മതിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. നിലവിൽ ആയിരം കോടിയ്ക്ക് മുകളിലാണ് നഷ്ടം. ഇനിയും അടഞ്ഞു കിടന്നാൽ നഷ്ടം പെരുകുമെന്നും ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. കൂടാതെ ശമ്പളം, കട വാടക എന്നിവയ്ക്ക് സർക്കാർ സഹായം വേണ്ടി വരുമെന്നും ബെവ്‌കോ അറിയിച്ചു.