കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം: കയ്യടി നേടി ടാറ്റാ സ്റ്റീൽ

ചൊവ്വ, 25 മെയ് 2021 (16:38 IST)
കൊവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബ‌ങ്ങൾക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായാണ് ടാറ്റാ സ്റ്റീൽ പദ്ധതികൾ പ്രഖ്യാപിചിരിക്കുന്നത്.
 
പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അതേ തുക മാസം തോറുംകുടുംബാംഗങ്ങൾക്ക് ജീവനക്കാരൻ 60 വയസാകുന്നത് വരെ നൽകുമെന്ന് ടാറ്റാ സ്റ്റീൽ അധികൃതർ പറയുന്നു.. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും.
 

#TataSteel has taken the path of #AgilityWithCare by extending social security schemes to the family members of the employees affected by #COVID19. While we do our bit, we urge everyone to help others around them in any capacity possible to get through these tough times. pic.twitter.com/AK3TDHyf0H

— Tata Steel (@TataSteelLtd) May 23, 2021
കൂടാതെ ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് കമ്പനി പൂർണമായും വഹിക്കും.ടാറ്റാ സ്റ്റീലിന്റെ പ്രഖ്യാപനത്തെ വലിയ കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റത്. നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍