പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവി സുനില്‍ ബന്‍സാല്‍(57) കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹം അലോപ്പതി ചികിത്സ സ്വീകരിച്ചതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ് 19നാണ് ബന്‍സാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ബന്‍സാലിന്റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയാണെന്നും അവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന് ചികിത്സ നല്‍കിയതെന്നും കമ്പനി പറയുന്നു.