സംയുക്ത സൈനിക അഭ്യാസപ്രകടനം നടത്താനൊരുങ്ങി ഇന്ത്യയും സൗദിയും: ചരിത്രത്തിൽ ആദ്യം

തിങ്കള്‍, 15 ഫെബ്രുവരി 2021 (18:51 IST)
പ്രതിരോധ മേഖലയിൽ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ സൈന്യവും ഇന്ത്യന്‍ സൈന്യവും സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ-സൗദി സൈന്യങ്ങളുടെ സംയുക്ത പ്രകടനങ്ങൾ നടക്കുന്നത്.
 
അടുത്ത സാമ്പത്തിക വർഷമാണ് ഇരുസൈന്യങ്ങളും ചേർന്നുള്ള അഭ്യാസപ്രകടനം. ഇതിനായി ഇന്ത്യൻ സൈന്യം സൗദിയിലെത്തും.2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്. ഇതിന് പിന്നാലെയാണ് സംയുക്ത പ്രകടനം നടത്തുന്നതിനെ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍