സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 4300 പേര്‍ക്ക്; രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു

ശ്രീനു എസ്
ശനി, 20 ജൂണ്‍ 2020 (08:55 IST)
സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 4300 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഇന്നലെ മാത്രം 45 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1184 ആയി. നിലവില്‍ 53344 പേരാണ് സൗദിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1941പേരുടെ നില ഗുരുതരമാണ്.
 
അതേസമയം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേരളസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഷ്ടത്തിലായിരിക്കുകയാണ് സൗദിയിലെ പ്രവാസികള്‍. സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി നോര്‍ക്ക ഹെല്‍പ് ഡെസ്‌കും മറ്റുവിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article