കോവിഡ് 19 വൈറസിന്റെ ജനിതക ഘടന കണ്ടെത്തി റഷ്യ. ചിത്രങ്ങൾ പുറത്ത്

Webdunia
ശനി, 21 മാര്‍ച്ച് 2020 (12:30 IST)
കോവിഡ് 19 എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസിന്റെ പൂർണജനിതക ഘടന ഡീക്കോഡ് ചെയ്തതായി റഷ്യൻ ഗവേഷകർ. റഷ്യൻ ആരോഗ്യമന്ത്രാലയമാണ് ഇത് വ്യക്തമാക്കി രംഗത്തെത്തിയത്. സ്മോറോഡിൻസ്റ്റേവ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ് വൈറസിന്റെ ജിനിതകഘടന ഡീക്കോഡ് ചെയ്തിരിക്കുന്നത്.
 
വൈറസിന്റെ ജനിതക ഘടനയുടെ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ടു. ലോകാരോഗ്യ സംഘടനയുടെ ഡേറ്റാബേസിലേക്കും ഈ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വൈറസിന്റെ പരിണാമത്തെ കുറിച്ചുള്ള വിവരങ്ങൾ നോവൽ കൊറോണ വൈറസിനെ കുറിച്ച് പഠനം നടത്തുന്ന മറ്റ് അന്താരാഷ്ട്ര ഏജൻസികൾക്കും ഗവേഷകർ കൈമാറിയിട്ടുണ്ട്. വൈറസിന്റെ ജനിതക പഠനത്തിന് ഇത് സഹായിക്കും എന്ന് ഗവേഷകർ പറയുന്നു.  
 
കോവിഡ് 19 വൈറസിനെതിരെ മരുന്നുകൾ കണ്ടുപിടിക്കുന്നതിന് പുതിയ കണ്ടെത്തൽ സഹായകരമാകും എന്ന് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നോവ് പറഞ്ഞു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കൊറോണ വൈറസ് ആണ്. അതുകൊണ്ട് തന്നെ വൈറസിന്റെ പരിണാമം മനസിലാക്കുക എന്നതേ പ്രധാനമാണ് എങ്കിൽ മാത്രമേ വൈറസിനെതിരെ മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിക്കു. ദിമിത്രി വ്യക്തമാക്കി, അതേസമയം വൈറസ് എങ്ങനെയാണ് റഷ്യയിലേക്ക് പ്രവേശിച്ചത് എന്ന് കണ്ടെത്തുക ശ്രമകരമാണെന്നും ദിമിത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article