Russia- Ukraine War: ആണവ മിസൈൽ പരീക്ഷണം നടത്തി റഷ്യ, പ്രതിസന്ധിഘട്ടമെന്നും എന്തിനും തയ്യാറാകണമെന്നും സൈന്യം

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (15:25 IST)
Russian Nuke
യുക്രെയ്‌നുമായുള്ള യുദ്ധം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെ ആണവ മിസൈല്‍ പരീക്ഷണവുമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരണമെന്ന് കഴിഞ്ഞ ദിവസം പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ആണവായുധ പരീക്ഷണം നടത്തിയതായി സ്ഥിരീകരിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുടിന്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article