Israel Iran war:ഇസ്രായേൽ ആക്രമണത്തിന് മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാൻ ഇറാൻ ഉപയോഗിച്ചത് റഷ്യൻ ടെക്നോളജി

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (16:57 IST)
Iran- russia
ആധുനിക ആയുധങ്ങള്‍ അണിനിരത്തി ഇറാന് മുകളില്‍ ഇസ്രായേല്‍ ആക്രമണത്തിലും ഇറാന്‍ കുലുങ്ങാതിരുന്നത് റഷ്യന്‍ ടെക്‌നോള്ളജി ഉപയോഗിച്ചുള്ള പ്രതിരോധസംവിധാനം കൊണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലും അമേരിക്കയും പരസ്യമായി ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെങ്കിലും ഈ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും ഈ നിഗമനത്തിലാണ് എത്തുന്നത്.
 
 സ്‌കൈ ന്യൂസ് അറേബ്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒക്ടോബര്‍ ഒന്ന് ആക്രമണത്തിന് തിരിച്ചടിയായി ഇറാന് മുകളില്‍ ഒക്ടോബര്‍ 26ന് ഇസ്രായേല്‍ ആക്രമണത്തിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ഇറാന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് നല്‍കിയത് റഷ്യയാണെന്നാണ് സ്‌കൈ ന്യൂസ് പറയുന്നു. റഷ്യന്‍ ഇന്റലിജന്‍സ് വിവരം നല്‍കിയതോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇറാന് സാധിച്ചു. വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയപ്പോള്‍ ഉണ്ടായ ശബ്ദമാണ് സ്‌ഫോടനമായി പ്രദേശത്തെ ആളുകള്‍ തെറ്റിദ്ധരിച്ചതെന്ന് ഇറാന്‍ സൈനിക കേന്ദ്രങ്ങളും വ്യക്തമാക്കിയിരുന്നു.
 
അതേസമയം എന്തെല്ലാം പ്രതിരോധസംവിധാനങ്ങളാകും റഷ്യ നല്‍കിയിരിക്ക്കുന്നതെന്ന ആശങ്ക ഇസ്രായേല്‍, അമേരിക്കന്‍ ഏജന്‍സികള്‍ക്കുണ്ട്. ഇറാന്‍ ആണവശക്തിയായി മാറിയാല്‍ ഇസ്രായേലിന് മാത്രമല്ല ഇറാന്‍ ഭീഷണിയാവുക എന്നാണ് അമേരിക്ക കരുതുന്നത്. അതിനാല്‍ തന്നെ ഇറാനെ ആക്രമിക്കാന്‍ ഇറാഖിലെ അമേരിക്കന്‍ വ്യോമമേഖല അമേരിക്ക ഇസ്രായേലിന് തുറന്ന് നല്‍കിയിരുന്നു. നേരത്തെ ഇറാന്‍ റഷ്യയുടെ എസ് 400 ട്രയംഫ് എന്ന മിസൈല്‍ സംവിധാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ടെക്‌നോളജി റഷ്യ ഇറാന് ഔദ്യോഗികമായി നല്‍കിയതിന് വിവരങ്ങളില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article