യൂഎന്നിലേക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് റഷ്യ

ശ്രീനു എസ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (08:34 IST)
യൂഎന്നിലേക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് റഷ്യ അറിയിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിനായിരിക്കും യൂഎന്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്നത്. കൂടാതെ വാക്‌സിന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി റഷ്യ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് പ്രസിഡന്റ് വ്‌ളാദമീര്‍ പുടിന്‍ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു.
 
കൂടാതെ റഷ്യ നിര്‍മിച്ച സ്ഫുട്‌നിക് വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും പുടിന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article