'കശ്‌മീരിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട'; ഇന്ത്യയെ പിന്തുണച്ച് ഫ്രാൻസ്

വെള്ളി, 23 ഓഗസ്റ്റ് 2019 (09:17 IST)
കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സ്. മൂന്നാമതൊരാള്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ലെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ – ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്‍ നിലപാട് വ്യക്തമാക്കിയത്.
 
കശ്മീരിനെച്ചൊല്ലി മേഖലയില്‍ അക്രമമുണ്ടാകരുത്. ഇരുകക്ഷികളും അക്രമം തുടങ്ങി വയ്ക്കില്ലെന്ന നിലപാടെടുക്കണം. മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങള്‍ ഹനിയ്ക്കുന്ന നീക്കങ്ങള്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്യരുതെന്ന് മാക്രോൺ വ്യക്തമാക്കി.
 
അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സംസാരിക്കുമെന്നും മാക്രോണ്‍ പറഞ്ഞു. നേരത്തെ കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍