ഇന്ത്യക്ക് പിന്തുണയേറുന്നു; കശ്‌മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് അമേരിക്ക
ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, വിഷയത്തില്‍ ഇടപെടില്ലെന്നും അമേരിക്ക. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പെറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്‌മീരില്‍ ഇന്ത്യ കൈക്കൊണ്ട തീരുമാനത്തോട് പാകിസ്ഥാന് വിയോജിപ്പുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണം. ഇക്കാര്യത്തില്‍ അമേരിക്ക ഇടപെടല്‍ നടത്തില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
കശ്‌മീര്‍ താഴ്‌വരയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യൻ ശ്രമങ്ങൾക്ക് അമേരിക്ക നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി നിലപാട് തുറന്ന് പറഞ്ഞത്.
അമേരിക്കന്‍ നിലപാടി സ്വാഗതം ചെയ്‌ത പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ മാർക്ക് എസ്പറിനെ അഭിനന്ദിക്കുകയും ചെയ്തു.