മുൻ റഷ്യൻ പ്രധാനമന്ത്രിയുടെയും സഹപ്രവർത്തകയുടേയും ലൈംഗീക ദൃശ്യങ്ങ‌ൾ പുറത്ത്

Webdunia
ഞായര്‍, 3 ഏപ്രില്‍ 2016 (15:30 IST)
മുന്‍ റഷ്യന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രവര്‍ത്തകയും തമ്മിലുള്ള ലൈംഗീകദൃശ്യങ്ങ‌ളടങ്ങിയ ടേപ്പ് വിവാദത്തിൽ. മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവും പാർട്ടിപ്രവർത്തകയുമായ സഹായിയുമൊത്തുള്ള ഒളിക്യാമറാ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
 
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രധാന എതിരാളിയായ കാസ്യനോവിന്റെ ലൈംഗീക ദൃശ്യങ്ങ‌‌ൾ പുറത്തുവിട്ടത് പുടിന്‍ പക്ഷക്കാരായ എൻ ടിവി ചാനലാണ്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായിൽ തന്റെ ഫ്ലാറ്റിൽ വെ‌ച്ചാണ് യുവതിക്കൊപ്പം കിടക്ക പങ്കിട്ടത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യൻ യുവതിയാണ് ഒളിക്യാമറയിൽ കുടുങ്ങിയിരിക്കുന്നത്.
 
പാർട്ടി പ്രവർത്തകയും, തിരക്കഥാകൃത്തും, ആക്ടിവിസ്റ്റുമായ നതാലിയ പുടിന്റെ കടുത്ത വിമർശക കൂടിയാണ്. ഫ്ലാറ്റി‌നകത്ത് സ്ഥാപിച്ച ഒളിക്യാമറയിലാണ് ഇരുവരും കുടിങ്ങിയത്. പുടിന്റെ അനുയായികളാണ് ഒളിക്യാമറ വച്ചതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. അതേസമയം, വീഡിയോ പുറത്തുവിട്ട ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്ന് നതാലിയ പറഞ്ഞു. സംഭവത്തില്‍ മിഖായിൽ പ്രതികരിച്ചിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം