പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജനുവരി 2025 (16:46 IST)
ബ്രസീലിലാണ് സംഭവം. ബ്രസീലിലെ സമംബിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു പ്രാദേശിക ഫാമിലാണ് 45 കാരനായ ഒരു ഫാം തൊഴിലാളിയെ പശുവിന്റെ സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഫെഡറല്‍ ഡിസ്ട്രിക്ടിലെ സാംബിയ എന്ന പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫാമിലാണ് സംഭവം. സഹപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്, ഇരയായയാള്‍ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വച്ച് തന്നോടൊപ്പം മദ്യപിച്ചിരുന്നു. സംഭവദിവസം രാവിലെ മരണപ്പെട്ട വ്യക്തി പുലര്‍ച്ചെ അഞ്ച് മണിയോടെ രണ്ട് പശുക്കളെ കറക്കാന്‍ എഴുന്നേല്‍ക്കുകയും ശേഷം ഇരുവരും പ്രഭാതഭക്ഷണത്തിനായി ഫാം ഉടമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 
 
അതിന് ശേഷം ഇയാള്‍ കൂടുതല്‍ പാല്‍ ശേഖരിക്കാന്‍ പശുക്കളുടെ അടുത്തേക്ക് പോയതോടെ സ്ഥിതിഗതികള്‍ മാറിയത്. സമയം വൈകിയിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ആശങ്കയിലായി. തുടര്‍ന്ന് രാവിലെ 6:35 ഓടെ, അയാള്‍ ആളെ അന്വേഷിച്ച് ചെന്നപ്പോള്‍ പശുകളിലൊന്നിന്റെ അരികില്‍ ബോധരഹിതനായി കിടക്കുന്നതായി കണ്ടു. കാണുമ്പോള്‍ മരണപ്പെട്ട വ്യക്തി  ഗര്‍ഭനിരോധന ഉറ ധരിച്ചിരുന്നതായും സഹപ്രവര്‍ത്തകന്‍ പറഞ്ഞു. 
 
തുടര്‍ന്ന് വൈദ്യ സഹായം തേടിയെങ്കിലും അയാള്‍  മരണപ്പെട്ടിരുന്നു. പശുവിന്റെ ആക്രമണം ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article