റെയിന്‍ബോ ഷര്‍ട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 10 ഡിസം‌ബര്‍ 2022 (13:49 IST)
റെയിന്‍ബോ ഷര്‍ട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. എല്‍ജിബിടിക്യു വിഭാഗത്തോട് ഐക്യദാര്‍ഢ്യം  പ്രകടിപ്പിച്ചാണ് ഇദ്ദേഹം റെയിന്‍ബോ ഷര്‍ട്ട് ധരിച്ചത്. തുടര്‍ന്ന് ഖത്തറില്‍ പോലീസ് മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവച്ചു. ഗ്രാന്‍ഡ് വാള്‍ എന്ന 42 കാരനായ മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. ഫിഫാ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഖത്തറില്‍ എത്തിയപ്പോള്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഐക്കോണിക് സ്റ്റേഡിയത്തില്‍ അര്‍ജന്റീന -നെതര്‍ലാന്‍ഡ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 
 
ഇയാളുടെ സഹോദരന്‍ എറിക് ആണ് വിവരം പുറത്തുവിട്ടത്. ഗ്രാന്റിന്റെ മരണത്തില്‍ ഖത്തര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് എറിക്ക് ആരോപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ആണ് എറിക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article