ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഓസ്‌ട്രേലിയ, ഫ്രാന്‍സിന് പോളണ്ട്; പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമയക്രമവും ഇങ്ങനെ

വെള്ളി, 2 ഡിസം‌ബര്‍ 2022 (08:55 IST)
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെ ആറ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായി. ഇനി രണ്ട് മത്സരങ്ങളില്‍ കൂടിയാണ് വ്യക്തത വരേണ്ടത്. ഗ്രൂപ്പ് ജി, എച്ച് മത്സരങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. ഈ കളികള്‍ക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ പൂര്‍ണ രൂപം തെളിയും.
 
പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബര്‍ മൂന്ന് ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30 ന് നെതര്‍ലന്‍ഡ്‌സും യുഎസ്എയും ഏറ്റുമുട്ടും. 
 
ഡിസംബര്‍ നാല് പുലര്‍ച്ചെ 12.30 ന് അര്‍ജന്റീന - ഓസ്‌ട്രേലിയ പോരാട്ടം. 
 
ഡിസംബര്‍ നാല് രാത്രി 8.30 നാണ് ഫ്രാന്‍സ് - പോളണ്ട് മത്സരം. 
 
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ന് ഇംഗ്ലണ്ടും സെനഗലും ഏറ്റുമുട്ടും. 
 
ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച രാത്രി 8.30 ന് ജപ്പാന്‍ - ക്രൊയേഷ്യ മത്സരം 
 
ഡിസംബര്‍ ആറ് രാത്രി 8.30 നാണ് മൊറോക്ക-സ്‌പെയിന്‍ മത്സരം 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍