ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് പോളണ്ടിനെതിരെ നടന്നത്. മത്സരത്തിനിടെ പെനാല്‍റ്റി കിട്ടിയ മെസിക്ക് അത് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അര്‍ജന്റീന നേരത്തെ രണ്ട് തവണ ലോകകപ്പ് എടുത്തപ്പോഴും അന്നത്തെ നായകന്‍മാര്‍ക്ക് മെസിക്ക് സംഭവിച്ചതുപോലെ സമാനമായ പിഴവ് ഉണ്ടായിട്ടുണ്ട്.
1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. അര്‍ജന്റീന സ്വന്തമാക്കിയ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തില്‍ നായകന്മാര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടുണ്ട്.
1978 ലെ ലോകകപ്പില്‍ അന്നത്തെ നായകനായിരുന്ന മരിയോ കെംപസ് ആണ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ആ വര്‍ഷം അര്‍ജന്റീന കന്നി ലോകകപ്പ് നേടി. 1986 ല്‍ അന്നത്തെ നായകനായിരുന്ന സാക്ഷാല്‍ ഡീഗോ മറഡോണയും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെനാല്‍റ്റി നഷ്ടമാക്കിയിട്ടുണ്ട്. ആ വര്‍ഷവും കപ്പ് അര്‍ജന്റീന നേടി. ഖത്തര്‍ ലോകകപ്പിലും ഇത് ആവര്‍ത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകര്‍.