പുൽ‌വാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പാക് വിദേശകാര്യ മന്ത്രി

Webdunia
ശനി, 2 മാര്‍ച്ച് 2019 (12:33 IST)
ഇസ്ലാമാബാദ്: പുൽ‌വാമ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്ബൂബ് ഖുറേഷി. പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ ആരോപണങ്ങൾ ജെയ്ഷെ നിഷേധിച്ചു എന്നുമാണ്  ഖുറേഷി അവകാശവാദം ഉന്നയിക്കുന്നത്.
 
ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന്റെ പ്രസക്തി  ഇല്ലാതാക്കുന്നതിനായുള്ള പാകിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ വാദം എന്നാണ് വിലയിരുത്തപ്പെടുത്തത്. ജെയ്ഷെ നടത്താത്ത ആക്രമണത്തിന്റെ പേരിലാണ് ഇന്ത്യ പകിസ്ഥാൻ അതിർത്തിൽ ലംഘിച്ച് ആക്രമണം നടത്തിയത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിത്.
 
അതേ സമയം അതിർത്തിയിൽ പ്രകോപനപരമായി പാകിസ്ഥാന്റെ ആക്രമണം തുടരുകയാണ്. വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

Next Article