അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു; വിട്ടു വിഴ്‌ചകള്‍ ആര്‍ക്കൊക്കെ എന്ന് അറിയാം!

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2016 (13:32 IST)
ബ്രിട്ടണില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. സാംസ്‌കാരിക മന്ത്രി മാറ്റ് ഹാൻകോക്ക് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തിന്റെ നന്മക്കായുള്ള നിർണായക തീരുമാനങ്ങളില്‍ ഒന്നായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.

അശ്ലീല സൈറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതില്‍ ചില വിട്ടു വിഴ്‌ചകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

പതിനെട്ട് വയസിന് താഴെയുള്ളവര്‍ സൈറ്റ് പതിവായി സന്ദര്‍ശിക്കുന്നതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. തിങ്കളാഴ്ച ബ്രിട്ടണിലെ നിയമ നിർമ്മാണ സഭാംഗങ്ങൾ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനം ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിറ്റിൽ എക്കണോമി ബിൽ രാജ്യത്ത് പാസാക്കും.
Next Article