ഫെയ്സ്ബുക്കിലെ റിയാക്ഷൻ ബട്ടണുകൾ ഉപയോഗിക്കരുതെന്ന് പൊലീസ്. റിയാക്ഷൻ ബട്ടണുകളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യത ചോരുന്നുവെന്ന കണ്ടുപിടുത്തത്തിലൂടെയാണ് ബെൽജിയം പൊലീസ് ഇക്കാര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഫേയ്സ്‌ബുക്ക് റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചത്.
ഫെയ്സ്ബുക്ക് പ്രേമികളുടെ 'മൂഡ്' എന്താണെന്നറിയുന്നതിനു വേണ്ടിയാണ് ഈ റിയാക്ഷൻ ബട്ടണുകൾ ആരംഭിച്ചത്. സന്തോഷം, സങ്കടം, ദേഷ്യം എന്നിവയെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് പുതിയ റിയാക്ഷൻ ബട്ടണുകൾ. മുമ്പ് ഉണ്ടായിരുന്ന ലൈക്ക് ബട്ടണോടൊപ്പം അഞ്ച് ബട്ടണുകള്‍ കൂടിയാണ് ഫേസ്‌ബുക്ക് അടുത്തിടെ അവതരിപ്പിച്ചത്.
ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ആൾ സന്തോഷത്തിലാണോ, ദുഖത്തിലാണോ എന്നെല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ ന്യുസ് ഫീഡില്‍ എത്തുമെന്നും അതിനാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ റിയാക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കരുതെന്നാണ് പൊലീസിന്റെ നിർദേശം.