പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ കരുതുന്ന ജയ്‌ഷ് - ഇ - മുഹമ്മദ് നേതാവ് മസൂദ് അസര്‍ പാകിസ്ഥാനില്‍ സംരക്ഷിത തടങ്കലില്‍ എന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍താജ് അസിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇത് ആദ്യമായാണ് മസൂദ് അസര്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് പാകിസ്ഥാന്‍ ഔദ്യൊഗികമായി സ്ഥിരീകരിക്കുന്നത്. ആക്രമണത്തില്‍ പങ്കാളികളെന്ന് കരുതുന്ന ചിലരും മസൂദ് അസറിനൊപ്പം കസ്റ്റഡിയില്‍ കഴിയുന്നതായി അസര്‍ വ്യക്തമാക്കി.
അതേസമയം, പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പാകിസ്ഥാനിലെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. മസൂദിനും കൂട്ടാളികള്‍ക്കുമെതിരെ തെളിവ് ലഭിച്ചാല്‍ ഇവര്‍ക്കെതിരായുള്ള നിയമനടപടികള്‍ ആരംഭിക്കും.