ഇന്ത്യയ്ക്ക് ഭീകരാക്രമണ മുന്നറിയിപ്പുമായി ജമാഅത്ത് ഉദ്‌ദാവ നേതാവും 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ ഹാഫീസ് സയീദ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകുമെന്നാണ് സയീദിന്റെ ഭീഷണി.
പാക് അധിനിവേശ കശ്മീരില്‍ നടന്ന സമ്മേളനത്തില്‍ വന്‍ ജനാവലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സയീദ്.
“ഇത് നടക്കാന്‍ പോകുന്ന ആക്രമണങ്ങളുടെ തുടക്കം മാത്രമാണ്. ഇത്തരത്തില്‍ ഉള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകും, എട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈന്യം കശ്മീരികളെ കൂട്ടക്കുരുതി നടത്തുകയാണ്” - സയീദ് ആരോപിച്ചു.
ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വന്‍ജനാവലി സയീദിന്റെ വാക്കുകളെ എതിരേറ്റത്. അതേസമയം, സയീദിനെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണം എന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.