പാകിസ്താനിലെ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ മറ്റുജില്ലകളിലും രണ്ടു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റില്‍ 136 പേര്‍ മരിച്ചു. കറാച്ചിയില്‍ 45 ഡിഗ്രിയും സിന്ധില്‍ 48 ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെട്ടത്. മരിച്ചവരിലധികവും റോഡരികില്‍ താമസിക്കുന്നവരാണ്.
കറാച്ചിയില്‍ ശനിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടു. 45 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. കടുത്ത ചൂടിനെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടി എത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.1938 മെയ് ഒമ്പതിനാണ് മുന്‍പ് കറാച്ചിയില്‍ സമാനമായ താപനില അനുഭവപ്പെട്ടത്. അന്ന് 48 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.