‘ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന്‍ ഭീകരരെ മറയാക്കുന്നു’

Webdunia
ചൊവ്വ, 4 നവം‌ബര്‍ 2014 (13:17 IST)
ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ പാകിസ്ഥാന്‍ ഭീകരരെ മറയാക്കുകയാണെന്ന് അമേരിക്ക. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അഫ്ഗാനിലും ഏഷ്യന്‍ അതിര്‍ത്തിയിലും നാശം വിതയ്ക്കുന്നതിന് വേണ്ടി അഫ്ഗാന്‍-ഇന്ത്യ അതിര്‍ത്തി കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ നടത്തുന്നതായും പെന്റഗണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
 
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാനുള്ള സ്വാധീനം നഷ്ടപ്പെടാതിരിക്കുന്നതിനും ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മ തടയുന്നതിനും വേണ്ടിയാണ് തീവ്രവാദ ഗ്രൂപ്പുകളെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ അനുരഞ്ജന ശ്രമങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും പാകിസ്ഥാനുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ അഫ്ഗാന്‍-പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധത്തിലെ കരടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
അഫ്ഗാനിലെ ഹെരാതില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഉണ്ടായ തീവ്രവാദ ആക്രമണം നടന്നത് നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുന്പായിരുന്നു. ഹിന്ദു ഗ്രൂപ്പുകളോട് മോഡിക്കുള്ള അടുപ്പം കൊണ്ടാണ് അപ്പോള്‍ തന്നെ ആക്രമണം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.