പാക്കിസ്ഥാനിലെ എല്ലാ വനിതാ സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. ക്യാമ്പസിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. കഴിഞ്ഞ ദിവസമാണ് വിലക്ക് നിലവില്‍ വന്നത്. ടച്ച് സ്‌ക്രീന്‍ മൊബൈല്‍, ടാബ്ലറ്റ്, സ്മാര്‍ട് ഫോണ്‍ എന്നിവയ്ക്കാണ് ഏപ്രില്‍ 20 മുതല്‍ നിരോധനം വന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയീടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പഠന സമയത്ത് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ സമയം ചെലവഴിക്കുന്നതുമൂലം അവരുടെ വിദ്യാഭ്യാസവും സ്വഭാവവും അവതാളത്തിലാകുമെന്നും അതിനാലാണ് നിരോധനമെന്നും അറിയിപ്പില്‍ പറയുന്നു.