ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന്‍ പത്തിമടക്കി!

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (20:49 IST)
നഷ്‌ടം രൂക്ഷമായതോടെ ഇന്ത്യൻ സിനിമകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ പിന്‍‌വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് വാർത്താ വിതണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു.

ബോളിവുഡ് സിനിമകൾ പ്രദർശനത്തിന് എത്തിക്കുന്നവർ ഇതിന്‍റെ രേഖകൾ സെൻസർ ബോർഡിന് സമർപ്പിച്ച് കൃത്യമായ  അനുമതി വാങ്ങണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് വന്‍ വരുമാന നഷ്‌ടമുണ്ടാക്കുന്നുവെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സിനിമകള്‍ക്ക് ആരാധകര്‍ കൂടുതലാണെന്നും പ്രദര്‍ശനം തുടരണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയുമായി സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്കു വിലക്കേർപ്പെടുത്തിയത്.
Next Article