വാക്‍സിനെടുക്കാത്തവരുടെ ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കും:: വിചിത്ര നടപടിയുമായി പാക്കിസ്ഥാന്‍

ശ്രീനു എസ്
തിങ്കള്‍, 14 ജൂണ്‍ 2021 (15:04 IST)
വാക്‌സിനെടുക്കാത്തവരുടെ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യ സര്‍ക്കാര്‍. വാക്‌സിനെടുക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍. പഞ്ചാബ് ആരോഗ്യവകുപ്പ് വക്താവ് അഹമ്മദ് റാസയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേറ്റ് ടെലികോം ഏജന്‍സിയുമായി ചേര്‍ന്ന് ഇക്കാര്യം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
 
തെറ്റിദ്ധാരണകളും വ്യാജ പ്രചരണവുമാണ് ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. വന്ധ്യത വരുമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നൊക്കെയാണ് ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article