ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു സമീപം ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം

രേണുക വേണു
വ്യാഴം, 2 ജനുവരി 2025 (08:27 IST)
US - Truck fire

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ലാസ് വെഗാസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുന്നിലായാണ് ഇലക്ട്രിക് ട്രക്ക് പൊട്ടിത്തെറിച്ചത്. ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
ഹോട്ടല്‍ കവാടത്തിലാണ് ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്. വലിയ ശബ്ദത്തില്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലില്‍ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂര്‍ണമായും ഒഴിപ്പിച്ചു.
 
ട്രക്കിനുള്ളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ന്ന സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article