ഉഗാണ്ടയില്‍ 70കാരി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി. ഉഗാണ്ടയിലെ സഫിന നമുക്വായ എന്ന സ്ത്രീയാണ് അസാധ്യമെന്ന് കരുതാവുന്ന കാര്യം സാധ്യമാക്കിയത്. ഐവിഎഫിന്റെ സഹായത്തോടെയാണ് ഇവര്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ സഹായമുണ്ടെങ്കില്‍ അമ്മയാകാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.