വൈറ്റ് ഹൌസില്‍ നിന്ന് ഒബാമ ഇറങ്ങിയോടിയത് ഇതിനു വേണ്ടിയായിരുന്നോ ? - ചിത്രങ്ങളും ലീക്കായി!

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (15:58 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍.  എട്ടുവര്‍ഷത്തെ തിരക്കുകളില്‍ നിന്ന് സ്വന്തന്ത്രനായ അദ്ദേഹം വിര്‍ജിന്‍ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്‍‌സണോടൊപ്പമാണ് അവധിക്കാലം ആഘോഷിക്കുന്നത്.

കരീബിയന്‍ കടലില്‍ കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസിക വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഒബാമ. അദ്ദേഹം ബോട്ടില്‍ നില്‍ക്കുന്നതിന്റെയും സര്‍ഫിങ്ങ് നടത്തുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രാന്‍‌സണോയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ശാന്തമായി അവധിക്കാലം ആഘോഷിക്കുന്ന ഒബാമ ഫാമിക്കൊപ്പം സുരക്ഷാ ജീവനക്കാര്‍ ഒന്നുമില്ല.

ജനുവരി 20ന് വൈറ്റ് ഹൌസില്‍ നിന്ന് പടിയിറങ്ങിയ ഒബാമ അവധി ആഘോഷിക്കനായി കാലിഫോര്‍ണിയയിലെ പാം സ്‌പ്രങ്ലേക്കാണ് ആദ്യം പോയത്. അവിടെ നിന്നാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് അദ്ദേഹം കുടുംബവും യാത്ര തിരിച്ചത്.
Next Article