മാന്ഹട്ടണ് ബസ് ടെര്‍മിനിലില്‍ പൈപ്പ് ബോംബ് സ്ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ പരുക്ക് ഗുരുതരമല്ല.
പൊട്ടിത്തെറിയെ തുടർന്ന് ജനങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. പ്രാദേശിക സമയം രാവിലെ ഏഴോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സ്ഫോടനം നടന്ന വിവരം ന്യൂയോര്‍ക്ക് പൊലീസും സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ചത് പൈപ്പ് ബോംബാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഓരോ വർഷവും ആറു കോടിയിലേറെപ്പേർ യാത്ര ചെയ്യുന്ന ബസ് ടെർമിനലിലാണ് പൊട്ടിത്തെറിയുണ്ടായത്.