സെപ്റ്റംബര്‍ രണ്ടിന് ദേശിയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ പണിമുടക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ ബി ജെ.പിയുടെ തൊഴിലാളി സംഘടനയ ബി.എം.എസ് ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.