താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Webdunia
ബുധന്‍, 29 ജൂലൈ 2015 (16:07 IST)
താലിബാന്‍ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ സ്ഥിരീകരണം. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നോ വര്‍ഷം മുന്‍പ് തന്നെ ഒമര്‍ കൊല്ലപ്പെട്ടതായാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും ഇന്റലിജന്‍സ് വിഭാഗവും പറയുന്നത്.  

എന്നാല്‍ ഇക്കാര്യത്തില്‍  താലിബാന്റെ പ്രതികരണം  ഇതുവരെ ലഭ്യമായിട്ടില്ല. വൈകാതെ ഇതുസംബന്ധിച്ച പ്രസ്താവനയുണ്ടാകുമെന്നാണ് താലിബാന്റെ പ്രതികരണം.
മുല്ലാ ഒമറിന്റെ തലയ്ക്ക്  പത്ത് മില്ല്യൺ ഡോളർ അമേരിക്ക വിലയിട്ടിരുന്നു. യുഎസ് ആക്രമണത്തില്‍ മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു