കുരങ്ങുപനി യുഎഇയിലും; അതീവ ജാഗ്രത

Webdunia
ബുധന്‍, 25 മെയ് 2022 (09:43 IST)
യുഎഇയില്‍ കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിവിധ രാജ്യങ്ങളിലായി നൂറിലധികം പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നേരത്തെ രോഗബാധ തിരിച്ചറിയുന്നതിനായി സ്വീകരിച്ച പരിശോധനയുടെ ഭാഗമായാണ് വൈറസ് ബാധ കണ്ടെത്തിയത്.

രോഗിയ്ക്ക് ആവശ്യമായ മെഡിക്കല്‍ പരിചരണം ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗവ്യാപനം തടയാനാവശ്യമായ എല്ലാവിധ മുന്‍കരുതല്‍നടപടികളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article