കുരങ്ങുപനി പടരുന്നത് ഇത്തരത്തില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 21 മെയ് 2022 (13:10 IST)
കുരങ്ങുപനി സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലെന്ന് പഠനം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ലൈംഗിക ബന്ധത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണെങ്കിലും മറ്റുരീതികളിലൂടെയും രോഗം പടരാം. കുരങ്ങുപനിയിലുണ്ടാകുന്ന വ്രണങ്ങളിലൂടെയും, വസ്ത്രങ്ങള്‍, കിടക്കകള്‍, ശരീരസ്രവങ്ങള്‍ വഴിയും രോഗം പടരാം. കൂടാതെ കുരങ്ങില്‍ നിന്നും എലികളില്‍ നിന്നും രോഗം പടരാം. 
 
കുരങ്ങു പനിയുണ്ടാക്കുന്ന വൈറസിന് രണ്ടുവകഭേദങ്ങളാണ് ഉള്ളത്. പത്തുശതമാനം മരണനിരക്കുണ്ടാക്കുന്ന കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുണ്ടാക്കുന്ന ആഫ്രിക്കന്‍ വകഭേദവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍